ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങള്‍
ഇടുക്കി:ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവില്‍ ഇവിടെ …
നിന്ന് കടത്തികൊണ്ട് പോകുന്നത്. പരാതി ഉയര്‍ന്നതോടെ തേയില കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍
ഏര്‍പ്പെടുത്തി.
മുപ്പത് വീടുകളിലെ സാധനങ്ങള്‍, ഇരുപതോളം ചെറുതും വലുതുമായ വാഹനങ്ങള്‍
എഴുപത് മനുഷ്യര്‍ ഇതെല്ലാമാണ് പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിലമര്‍ന്നത്. ഇങ്ങനെ
ദുരന്തത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ടയറുകളും വിലകൂടിയ മറ്റ്.
യന്ത്രഭാഗങ്ങളുമെല്ലാം മോഷണം പോകുന്നത് പതിവായി. ഒറ്റ രാത്രികൊണ്ട് എല്ലാം
നഷ്ടപ്പെട്ട കുമാറിന് ആകെ തിരിച്ച് കിട്ടിയത് പൂര്‍ണ്ണമായി തകര്‍ന്ന ഈ ജീപ്പ്
മാത്രമാണ്. ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുമ്പ് വാങ്ങിയ വാഹനത്തിന്റെ പുതിയ.
ടയറുകളും മറ്റ് യന്ത്രഭാഗങ്ങളുമടക്കം മോഷ്ടാക്കള്‍ അഴിച്ച് കടത്തി. …