കോഴി വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തി 13,600 രൂപ തട്ടിയെടുത്ത് മടക്കം
കാസർകോട് : മാങ്ങാട് കോഴി വാങ്ങാനെത്തിയ യുവാവ് കടയില്‍ നിന്നും 13,600 രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞു. മാങ്ങാട് മീന്‍ മാര്‍ക്കറ്റിന് സമീപത്തുളള ബി എസ് കെ ഓപ്പണ്‍ ചിക്കന്‍ സെൻററിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് പണം മോഷണം പോയത്. ഉദുമയിലെ അബ്ദുല്‍ ഖാദറിൻറെ(65) ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്
കോഴിയിറച്ചി വാങ്ങാനാണെന്ന് പറഞ്ഞാണ് യുവാവ് കടയിലെത്തിയത്. കടയുടമ കോഴിയെ തൂക്കി മുറിച്ച് പാകപ്പെടുത്തുന്നതിനിടയില്‍ യുവാവ് കടയിലെ മേശവലപ്പില് സൂക്ഷിച്ച പണമെടുക്കുകയായിരുന്നു. ശേഷം സാധനങ്ങള്‍ വാങ്ങി വരാമെന്ന് പറഞ്ഞ് ഇയാള്‍ പോയെങ്കിലും മടങ്ങി വന്നില്ല. പിന്നീട് കടയുടമ മേശ വലിപ്പ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ മേല്‍പറമ്ബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.