1979 സെപ്തംബര്‍ രണ്ട് , തലശ്ശേരി ടൗണ്‍ഹാളില്‍ പിണറായി വിജയനും കമലയും വിവാഹിതരായി, മുഖ്യമന്ത്രിയ്ക്ക് ആശംസയുമായി മരുമകന് മുഹമ്മദ് റിയാസ്.
കണ്ണൂർ :ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടേയും വിവാഹവാര്‍ഷികമാണ്. 1979 ല്‍ സെപ്തംബര്‍ രണ്ടിന് തലശ്ശേരി ടൗണ്ഹാളില്വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാര്‍ഷിക ദിനത്തില്‍ ദമ്ബതികള്‍ക്ക് ആശംസയുമായെത്തിയിരിക്കുകയാണ് മരുമകനും ഡി.വൈ.എഫ്.ഐ നേതാവുമായ മുഹമ്മദ് റിയാസ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് ആശംസയുമായെത്തിയിരിക്കുന്നത്. ‘1979 സെപ്തംബര്‍ രണ്ടിന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.വിവാഹ വാര്‍ഷിക ആശംസകള്‍’- അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രവും കുറിപ്പിനൊപ്പം മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവാണ് മുഹമ്മദ് റിയാസ്. മരുമകന്റെ കുറിപ്പിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ആശംസയറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.