അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; മകൾക്ക് പിന്നാലെ അമ്മയും മരിച്ചു
കണ്ണൂർ: പയ്യാവൂരിൽ പൊന്നുംപറമ്പിൽ പെൺമക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ഓഗസ്റ്റ് 27നാണ് പയ്യാവൂർ ചൂണ്ടകാട്ടിൽ സ്വപ്ന(34) രണ്ട് മക്കൾക്കും വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവദിവസം തന്നെ ഇളയ മകൾ ആൻസില്ല അഗ്നസ് (3) മരണമടഞ്ഞു. സ്വപ്ന ഇന്ന് പുലർച്ചെയും.11 വയസുകാരിയായ മൂത്തമകൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മൂവരെയും അന്നുതന്നെ കോഴിക്കോടുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല.