അടിച്ചാൽ തിരിച്ചടി.കെ സുധാകരൻ്റെ പ്രസംഗത്തിന് പിന്നാലെ , തലശേരിയിൽ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ് ,കണ്ണൂർ രാഷ്ട്രീയം വീണ്ടും അക്രമത്തിലേക്ക്
കണ്ണൂർ: തലശേരിയിൽ വായനശാലയ്ക്ക് നേരെ ബോംബേറ്. സിപിഎം നിയന്ത്രണത്തിൽ ഉള്ള ചോനാടം അഴീക്കോടൻ സ്മാരക വായനശാലക്ക് നേരെ ഇന്നലെ അർധരാത്രിയോടെ ആണ് ബോംബേറ് ഉണ്ടായത്. അടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കെ സുധാകരൻ്റെ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്.
രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ കോൺഗ്രസ്- സിപിഎം കേന്ദ്രങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 10 ലേറെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു.