നിയന്ത്രണങ്ങൾ ജനം മടുത്തു ,പക്ഷെ , എല്ലാം തുറന്നു നല്‍കരുത്,നേരിടേണ്ടത് വൻ ദുരന്തമാകും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവൻ
ജനീവ: കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ മുന്‍കരുതലുകളില്ലാതെ പൂര്‍ണമായും നീക്കുന്നത് വന്‍ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോ ഗെബ്രിയേസസ്. മഹാമാരി മൂലം എട്ടുമാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് മടുപ്പുണ്ടെന്നും അവര്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും മനസിലാക്കുന്നു. ആഗ്രഹിക്കുന്നുവെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സമ്ബദ്വ്യവസ്ഥകളും സമൂഹങ്ങളും വീണ്ടെുക്കാനുള്ള ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. കുട്ടികള്‍ സ്കൂളിലേക്ക് വരുന്നതും ആളുകള്‍ ജോലിസ്ഥലങ്ങളിലേക്ക് വരുന്നതും കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് സുരക്ഷിതമായിരിക്കണം -ടെഡ്രോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് വ്യാപനം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തില്‍ പടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നിയന്ത്രണമില്ലാതെ പൂര്‍ണമായി തുറക്കുന്നു നല്കല് ദുരന്തത്തിലേക്ക് നയിക്കും.നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേഡിയങ്ങള്‍, നൈറ്റ് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവടങ്ങളിെല ആളുകളുടെ ഒത്തുചേരലുകളിലൂടെ വന്‍തോതില്‍ വ്യാപനമുണ്ടാകും. ശ്വസനത്തിലൂടെ പകരുന്ന വൈറസായതിനാല്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് പകരും. പ്രാദേശിക ഘടനയുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെ സുരക്ഷിതമായി ഒത്തുചേരാം എന്നതിനെ കുറിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.