ഇത് കേരളത്തിന്റെ ചരിത്രമാകും കാസർകോട് ടാറ്റാ കോവിഡ് ഗവ.ആശുപത്രി സപ്തം: 9 ന് സർക്കാറിന് കൈമാറും
കാസർകോട്: കാസർകോട് ജില്ലയിൽ ഉദുമ നിയോജകമണ്ഡലത്തിൽ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിൽ ചട്ടഞ്ചാൽ ദേശീയപാതക്ക് സമീപം സ്ഥാപിച്ച കാസർകോട് ടാറ്റാ കോവിഡ് ഗവ. ആശുപത്രി സപ്തം: 9 ന് സർക്കാറിന് കൈമാറും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെകേരളത്തിന്റെ ജനകീയ ആരോഗ്യനയം ഉയത്തിപ്പിടിക്കുന്ന ജനങ്ങളുടെ ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷതവഹിക്കും. സംസ്ഥാന സർക്കാറിനു വേണ്ടി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവാണ് ആശുപത്രി ടാറ്റാ ഗ്രൂപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം പി എം എൽ എ എമാരായ കെ കുഞ്ഞിരാമൻ എൻ എ നെല്ലിക്കുന്ന് എം സി ഖമറുദീൻ എം.രാജഗോപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീർ അടക്കം ക്ഷണിക്കപ്പെട്ട അൻപത് പേർ പങ്കെടുക്കുന്ന ചടങ്ങിലാണ് ടാറ്റ കോവിഡ് ആശുപത്രി സംസ്ഥാന സർക്കാറിന് കൈമാറുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു