കുറ്റിക്കോല്‍ സെക്ഷന്‍ സ്വന്തം ഫീഡറിലേക്ക്, കാസര്‍കോടിന്റെ മലയോരത്തെ വൈദ്യുതി തടസം ഇനി പഴങ്കഥ
ബന്തടുക്ക: മലയോരത്തെ വൈദ്യുതി തടസം പഴങ്കഥയാവുന്നു.കുറ്റിക്കോല്‍ വൈദ്യുതി സെക്ഷന്‍ ഇനി സ്വന്തംഫീഡറിലേക്ക്. ഭൂഗര്‍ഭ കേബിള്‍.സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി.കുറ്റിക്കോല്‍ സെക്ഷന്‍ പരിധിയിലുള്ള കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്കു.വൈദ്യുതി എത്തിയിരുന്നത് മൈലാട്ടി, മുള്ളേരിയ എന്നിവിടങ്ങളിലെ സബ്സ്റ്റേഷനുകളില്‍ നിന്നായിരുന്നു. നീളമേറിയ ഫീഡര്‍ ലൈനുകളെ.ആശ്രയിക്കുന്നതു മൂലം വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും.
മലയോരത്തു തുടര്‍ക്കഥയായിരുന്നു.ഇതു പരിഹരിക്കുന്നതിനായിബേളൂര് സബ്സ്റ്റേഷനില്‍ നിന്ന് 7 കിലോമീറ്റര്‍.ദൂരം ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് കുറ്റിക്കോല്‍ സെക്ഷന്‍ അതിര്‍ത്തിയായ.വാവടുക്കം വരെ വൈദ്യുതി എത്തിക്കുന്നു. അവിടെ നിന്ന് 11 കെവി ലൈന്‍ വഴി പ്രദേശത്തേക്ക് എത്തിക്കുന്നു. 1.5 കോടി രൂപ പിഎംയു പദ്ധതി പ്രകാരം ലഭിച്ചിട്ടുണ്ട് ഇതിന്. ചട്ടഞ്ചാല്‍, മുള്ളേരിയ സെക്ഷനുകള്‍ ഉപയോഗിച്ചിരുന്ന
ലൈന്‍ വഴിയാണ് കുറ്റിക്കോല്‍ സെക്ഷനില്‍ വൈദ്യുതി എത്തിയിരുന്നത്.അവിടുത്തെ ജോലികളും തകരാറുകളും കുറ്റിക്കോല്‍ സെക്ഷനിലെ വൈദ്യുതവിതരണത്തെയും ബാധിച്ചിരുന്നു.
പുതിയ ഫീഡര്‍ ലഭിക്കുന്നതോടെ ഇതു മാറുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. പുതിയ ഫീഡര്‍ നിലവില്‍ വന്നാലും മുന്‍പ് ഉപയോഗിച്ചിരുന്ന ഫീഡറുകള്‍ നിലനിര്‍ത്തും. ഇതു കൂടാതെ പുതിയതായി.ഉദ്ഘാടനം ചെയ്ത രാജപുരം സബ് സ്റ്റേഷനില്‍ നിന്നു പുതിയ ഒരു ഫീഡര്‍
ലഭിക്കുന്നതോടെ ഇതു മാറുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. പുതിയ ഫീഡര്‍ നിലവില്‍ വന്നാലും മുന്പ്ഉപയോഗിച്ചിരുന്ന ഫീഡറുകള്‍ നിലനിര്‍ത്തും. ഇതു കൂടാതെ പുതിയതായി ഉദ്ഘാടനം ചെയ്ത രാജപുരം സബ് സ്റ്റേഷനില്‍ നിന്നു പുതിയ ഒരു ഫീഡര്‍ കൂടി കുറ്റിക്കോല്‍ വൈദ്യുതി സെക്ഷനു ലഭിക്കും
ഇതിനുള്ള ജോലികള്‍ നടക്കുകയാണ്. കുറ്റിക്കോല്‍ വൈദ്യുതി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ഭാസ്കരന്റെ നേതൃത്വത്തിലാണു പദ്ധതി പൂര്‍ത്തിയാക്കിയത്.