തലസ്ഥാനത്തെ ഇരട്ടക്കൊല ; 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഗൂഡാലോചനയിൽ പങ്കെടുത്തു, പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.നാലുപേര്‍ക്കും ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം മുഖ്യപ്രതികളായ സജീവ്, സനല്‍ തുടങ്ങിയവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സജീവ്,സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അന്‍സറും ഉണ്ണിയും ഒളിവിലാണ്.