യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ഡി.വൈ.എഫ്.ഐ അക്രമം; തിരുവനന്തപുരത്ത് സംഘര്‍ഷം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്നു. ഇതേതുടര്‍ന്ന് തലസ്ഥാന നഗരിയില്‍ ഇരുകൂട്ടരും തമ്മില്‍ കല്ലേറും സംഘര്‍ഷവും നടക്കുന്നു.
റാങ്ക് ജേതാവിെന്റ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫിസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരപ്പന്തലിലാണ് സംഭവം. ഇതിനിടെ, വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഇവിടേക്ക് ഓടിക്കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തെരുവുയുദ്ധത്തില്‍ ഏര്‍പ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്രപ്പന്തല് സന്ദര്‍ശിച്ച ഉടനെയാണ് സംഭവം.
ഇരുവിഭാഗത്തെയും പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റി. നിരവധി പേര്‍ക്ക് കല്ലേറിലും അക്രമത്തിലും പരിക്കേറ്റു.