പ്രദേശത്ത് രാഷ്ട്രീയ തർക്കങ്ങൾ ഒന്നും ഇല്ല.ഇത് കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമം. ചെന്നിത്തല.! കൊല്ലപ്പെട്ടവർ തലതല്ലി മരിച്ചതാണോ ? ചോദ്യം ഉയർത്തി നവമാധ്യമങ്ങൾ.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേകിച്ച് രാഷ്ട്രീയ തർക്കമൊന്നും ആ പ്രദേശത്ത് നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൻറെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്ത് വിഷയം വഴി തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസിനെ അപമാനിക്കാനുള്ള ശ്രമമാണിതന്ന് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം യുവാക്കൾ തലതല്ലി മരിച്ചതാണോ എന്ന ചോദ്യമുയർത്തി നവമാധ്യമങ്ങളിൽ രംഗത്തുവന്നിരിക്കുകയാണ് പലരും , കോൺഗ്രസിൻറെ അക്രമരാഷ്ട്രീയം യഥാർത്ഥ രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇവർ പറയുന്നു. എന്നാൽ . നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.