ഗുരുവായൂരില്‍ സെപ്തംബര്‍ 10 മുതല്‍ 1000 പേര്‍ക്ക് ദര്‍ശനം
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്തംബര്‍ പത്തുമുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ ബുക്കിങ്ങ് സ്വീകരിച്ച് വിര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം.
പ്രതിദിനം 60 വിവാഹങ്ങള്‍ക്കുള്ള ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വാഹനപൂജ നടത്താനും തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദര്‍ശനം അനുവദിക്കുക. നാലമ്ബലത്തിലേയ്ക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിന് സമീപം നിന്ന് ദര്‍ശനം നടത്തി ചുറ്റമ്ബലം പ്രദക്ഷിണം വച്ച് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള വാതില്‍ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.
പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്തംബര്‍ 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലും നറുക്കെടുപ്പ് സെപ്തംബര്‍ 15ന് ഉച്ചപൂജക്കുശേഷം നാലമ്ബലത്തിനകത്തും നടത്തും. കാലാവധി പൂര്‍ത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍, വനിതാ സെക്യൂരിറ്റിക്കാര്‍ എന്നിവരുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്തംബര്‍ 14, 15 തീയതികളില്‍ ശ്രീപത്മം ബില്‍ഡിങ്ങില്‍ അഭിമുഖം നടത്തും.
ഭരണസമിതി യോഗത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന് നമ്ബൂതിരി, കെ അജിത്, ഇ പി ആര് വേശാല, കെ വി ഷാജി, അഡ്മിനിസ്ട്രേറ്റര്‍ ടി ബ്രീജകുമാരി എന്നിവര്‍ പങ്കെടുത്തു.