കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിൻ കുമാർ കട്ടീൽ എം പി ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ബംഗളുരു: കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന് കോവിഡ് 19 സ്ഥിരീകരിച്ചു. നളിന്‍ കുമാര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കട്ടീല്‍ ട്വീറ്റ് ചെയ്തു. ദക്ഷിണ കന്നഡ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയാണ് നളിന്‍ കുമാര്‍. അസുഖം ഭേദമായി തിരിച്ചുവരുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച കട്ടീല്‍, താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്‍്റീനില്‍ പോകണമെന്നും നിര്‍ദ്ദേശിച്ചു.
ഒരു വര്‍ഷം മുമ്പാണ് കട്ടീല്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്െ്റ വിവിധ ഭാഗങ്ങളില്‍ കട്ടീല്‍ യാത്ര ചെയ്തിരുന്നു. ഇത്തരം യാത്രകളിലൂടെയാകാം കോവിഡ ബാധിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയിലെ നിരവധി മന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിദ്ധരാമയ്യയും യെദ്യൂരപ്പയും കോവിഡ് മുക്തരായി. ശിവകുമാര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.