യുവാവിന്റെ ആത്മഹത്യ: യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍. എബിവിപി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തി.
പ്രതിഷേധം ശക്തമായതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പലര്‍ക്കും പരിക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതില് ചാടിക്കടന്ന് അകത്തുകയറിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കി.
ഞായറാഴ്ച രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം തുടങ്ങിയിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. അവര്‍ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവര്ത്തകന് അതിനിടെ പരിക്കേറ്റു.തൊട്ടു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.അവരും സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസിന് രണ്ടു തവണ ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.
പിന്നീട് യൂത്ത് ലീഗ് പവര്‍ത്തകരും സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധിച്ചു. പി.എസ്.പിക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യുവജന സംഘടനകള്‍ പ്രതിഷേധിച്ചത്.