എല്ലാവരും സങ്കരയിനം പട്ടികളെ വാങ്ങണം, വളർത്തണം. മന് കി ബാത്തില്‍ മോഡി; കോവിഡിനെ മറന്ന് പ്രധാനമന്ത്രി.
ന്യൂഡല്‍ഹി ; എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങണമെന്ന് ,മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ കളിപ്പാട്ട വ്യവസായം വളരണമെന്നും ഇന്ത്യയ്ക്ക് ഒരു ടോയ് ഹബ്ബായി മാറാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോംബ് സ്ക്വാഡിനെ സഹായിക്കാനും അപകടസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാനും പട്ടികള്‍ക്ക് കഴിയും.
രാജ്യത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പട്ടികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും മോഡി.പറഞ്ഞു.
രാജ്യം കടുത്ത കൊവിഡ് ഭീഷണിയും സാമ്ബത്തിക പ്രതിസന്ധിയും നേരിടുമ്ബോള്‍ ഇതിനെ നേരിടാനുള്ള പദ്ധതികളെക്കുറിച്ച് മോഡി മന്‍കീ ബാത്തില്‍ കൂടുതലൊന്നും പരാമര്‍ശിച്ചില്ല. പുതിയ വിദ്യാഭ്യാസ നയം കളിപ്പാട്ടം സ്വയമുണ്ടാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്നതാണെന്ന് മോഡി പറഞ്ഞു.
കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കേണ്ടതിന്റെ ആവശ്യകതയും മോഡി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കണ്ടുപിടുത്തങ്ങളുടെ രാജ്യമായാണ് അറിയപ്പെടുന്നതെന്നും പുതിയ ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത തവണ വീട്ടില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങാന്‍ ആലോചിക്കുമ്ബോള്‍ ഇന്ത്യന്‍ ബ്രീഡായ ഒരു പട്ടിയെ തെരഞ്ഞെടുത്ത് വാങ്ങണമെന്ന് മോഡി പറഞ്ഞു.