തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദി പിണറായി സര്‍ക്കാര്‍; കെ സുരേന്ദ്രന്
തിരുവനന്തപുരം : പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദി പിണറായി സര്‍ക്കാരെന്ന് കെ സുരേന്ദ്രന്. യുവാവിന്റെ ആത്മഹത്യാ കുറിപ്പ് മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമെന്നും സുരേന്ദ്രന് പറഞ്ഞു.
പിഎസ്സിയിലെ അഴിമതി, പിന്‍വാതില്‍ നിയമനം, കരാര്‍ നിയമനം എന്നിവയാണ് യുവാവിന്റെ മരണത്തിന് കാരണമെന്നും മരിച്ച അനുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.ഇന്നലെ മുഖ്യമന്ത്രി പിഎസ്സിയെ ന്യാകരിച്ചിരുന്നുവെന്നും പിഎസ്സിയുടെ റാങ്ക് ലിസ്റ്റില്‍ വന്നവര്‍ പ്രതിഷേധിച്ചാല്‍ ഡി ബാര്‍ ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
അനുവിന്റെ മരണത്തിന് നരഹത്യക്ക് മുഖ്യമന്ത്രിക്കും പിഎസ്സിക്കുമെതിരെ കേസ് എടുക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. ത്താം ക്ലാസ് പാസാക്കാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്ബളം നല്കി നിയമിക്കുമ്ബോള്‍ പിഎസ്സി പരീക്ഷ പാസായവരെ ഡിബാര്‍ ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ ഗൂണ്ടകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് നിയമനം ലഭിക്കുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.