മൊറട്ടോറിയം നാളെ അവസാനിക്കും: കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പകളുടെ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണം. മൊറട്ടോറിയം നീട്ടുന്നത് കൊണ്ട് ബാങ്കുകള്‍ക്ക് നഷ്ടമെന്നും സംഭവിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും ഉടന്‍ കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.