ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം
കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസ് ഇനി ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രീതിയില്‍ പാമ്ബിനെ ഉപയോഗിച്ചാണ് കൊല നടന്നത്. അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രണ്ടായിരത്തിലേറെ പേജുകള്‍ ഉള്ള കുറ്റപത്രത്തില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനല്‍ പൊലീസ് അക്കാദമിക്ക് കൈമാറും. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയിലാണ് ഇനി സൂക്ഷിക്കുക.
മേയ് ആറിനായിരുന്നു ഉത്ര കൊല്ലപ്പെട്ടത്. ഭര്‍തൃ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ ഉത്ര മരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉത്രയുടെ മരണം പാമ്ബ് കടിയേറ്റത് മൂലമാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഫോണ്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചതോടെ ഭര്‍ത്താവായ സൂരജിന് നേരെ സംശയം ഉയര്‍ന്നു. ആറ് മാസത്തിനിടെ സൂജ് പാമ്ബ് പിടിത്തക്കാരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതും നിര്‍ണായകമായി.