തുറമുഖ തൊഴിലാളിക്ക്
കോവിഡ്. മടക്കര ഹാര്‍ബര്‍ നാലുദിവസം അടച്ചിടും
ചെറുവത്തൂര്‍:മടക്കര ഹാര്‍ബറില്‍ വെച്ച് ഇന്ന് നടന്ന കോവിഡ് 19 ആന്റിജന്‍ പരിശോധനയില്‍ ഹാര്‍ബറിലെ തൊഴിലാളിക്ക് കോവിഡ് പോസറ്റീവ് ആയതിനാല്‍ മടക്കര ഹാര്‍ബര്‍ ഇന്ന് മുതല്‍ സപ്തമ്പർ ഒന്ന് വരെ അടച്ചിടാന്‍ തീരുമാനിച്ചതായി ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. ഹാര്‍ബര്‍ അണുനശീകരണം നടത്തി മാത്രമേ തുറക്കുകയുള്ളൂ. ഹാര്‍ബറില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരും കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിനായി ഹാജരാക്കണം. ഹാര്‍ബറില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ പരിശോധിക്കുവാന്‍ ബാക്കിയുള്ളവര്‍ നാളെ ഹാജരാകണം. പരിശോധിച്ചവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ചെറുവത്തൂര്‍ സി എച്ച് സി ആശുപത്രിയുമായി ബന്ധപെടുക