കുരുക്ക് മുറുകി; അനിൽ നമ്പ്യാർ “ജനം’ ടിവി ചുമതലയിൽ നിന്നൊഴിഞ്ഞു; ആശങ്കയിൽ ബിജെപി
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അനില്‍ നമ്പ്യര്‍. അനിൽ നമ്പ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ അനില്‍ നമ്പ്യാരോട് ചാനല്‍ മാനേജ്മെന്റ് രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തത്കാലത്തേക്ക് മാറി നില്‍ക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് അറിയുന്നത്. അനിലിലൂടെ കേസ് ബിജെപിയിലേക്ക് എത്തുന്നതിന് മുമ്പേയുള്ള പാർട്ടി തീരുമാനമാണ് ഇതെന്ന് അറിയുന്നു. നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയും അതെപ്പറ്റിയുള്ള സ്വപ്നയുടെ മൊഴിയും കേസിൽ ബിജെപിയുടെ ഉന്നതബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് കള്ളക്കടത്ത് വിഷയം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫോണില്‍ സംസാരിച്ച ആളുകളിലൊരാള്‍ അനില്‍ നമ്പ്യാരായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തത്