കാസർകോട് ജില്ലയില്‍ 157 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ആഗസ്റ്റ് 28) ജില്ലയില്‍ 157 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാല് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്. മൂന്ന് പേരുടെ ഉറവിടം ലഭ്യമല്ല. 198 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്
വീടുകളില്‍ 4391 പേരും സ്ഥാപനങ്ങളില്‍ 1093 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5484 പേരാണ്. പുതിയതായി 216 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1072 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 712 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 264 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 241 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 126 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
4682 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 536 പേര് വിദേശത്ത് നിന്നെത്തിയവരും 387 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി.
ഇന്ന് 198 പേർക്ക് രോഗം ഭേദമായി
ജില്ലയിൽ ഇന്ന് 198 പേർക്ക് രോഗം ഭേദമായി .ഏറ്റവും കൂടുതൽ രോഗവിമുക്തർ ചെമ്മനാട് പഞ്ചായത്തിൽ നിന്നാണ് (51 പേർ) .അജാനൂരിലെ 10 പേർ. ബെളളൂരിലെ ഒരാൾ, ചെമ്മനാടിലെ 51 പേർ, ചെങ്കളയിലെ 2 പേർ, ചെറുവത്തൂരിലെ 11 പേർ, കള്ളാറിലെ 2 പേർ, കാഞ്ഞങ്ങാട്ടെ 18 പേർ, കാറടുക്കയിലെ 2 പേർ ,കാസർകോട്ടെ 14 പേർ, കയ്യൂർ-ചീമേനിയിലെ 2 പേർ, കോടോം-ബേളൂരിലെ ഒരാൾ, കുമ്പടാജെയിലെ 5 പേർ ,കുമ്പളയിലെ 8 പേർ, മധൂരിലെ 3 പേർ, മടിക്കൈയിലെ 2 പേർ, മഞ്ചേശ്വരത്തെ 5 പേർ, മീഞ്ചയിലെ ഒരാൾ, നീലേശ്വരത്തെ 14 പേർ, മൊഗ്രാൽപുത്തൂരിലെ ഒരാൾ, പടന്നയിലെ 2 പേർ ,പൈവളിഗെയിലെ ഒരാൾ, പള്ളിക്കരയിലെ 8 പേർ, പനത്തടിയിലെ ഒരാൾ,എൻമകജെയിലെ 2 പേർ, പുല്ലൂർ -പെരിയയിലെ ഒരാൾ, പുത്തിഗെയിലെ 4 പേർ, തൃക്കരിപ്പൂരിലെ 6 പേർ, ഉദുമയിലെ 19 പേർ, വലിയപറമ്പയിലെ ഒരാൾ എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.