രണ്ടായിരം കോടിയുടെ തട്ടിപ്പ് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു. സ്ഥാപനത്തില്‍ വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് നിക്ഷേപകനായ അഡൂര്‍ സ്വദേശി സുരേഷ് കെ.വി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്ഥാപനത്തില്‍ വലിയ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനം കേരളത്തിലും പുറത്തും വിദേശ മലയാളികള്‍ക്കുമായി 1600ന് മേല്‍ നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുണ്ട്. സ്ഥാപനം കൈമാറ്റം ചെയ്ത് രക്ഷപ്പെടാന്‍ പ്രതിപ്പട്ടികയിലുള്ള ഉടമകളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവര്‍ നടത്തുന്ന നീക്കം കോടതി മുന്‍കൂട്ടി കണ്ടിരുന്നു. ഇതിന് തടയിടാനാണ് ജപ്തി നടപടി വേഗത്തിലാക്കിയത്. കേസ് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും പരിഗണനയിലുണ്ട്. നിലവില്‍ സ്ഥാപനത്തിനെതിരെ ജില്ലയ്ക്ക് പുറത്തുനിന്നും പരാതികള്‍ ലഭിക്കുന്നുണ്ട്.