തുളുഭവന്: ഉദ്ഘാടനം സെപ്തംബര്‍ മൂന്നിന് മന്ത്രി എ കെ ബാലന് നിര്‍വഹിക്കും
കാസർകോട് :തുളുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മഞ്ചേശ്വരം ദുര്‍ഗിപ്പള്ളയില്‍ നിര്‍മാണമാരംഭിച്ച തുളുഭവന് ഉദ്ഘാടനത്തിനൊരുങ്ങി. സാംസ്കാരിക മന്ത്രി എ കെ ബാലന് സെപ്തംബര്‍ മൂന്നിന് രാവിലെ 11.30ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും.രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാവും. എം സി കമറുദ്ദീന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇതോടനബുന്ധിച്ച് ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ നാമധേയത്തിലുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്കക്കും സാധാരണക്കാര്‍ക്കും ഒരുപോലെ സഹായകമാവുന്ന ഓണ്‍ലൈന്‍ തുളു ലിപി പഠനപദ്ധതിയും തുടക്കമാവും. തുളു ത്രൈമാസിക തെമ്പരെ പ്രകാശനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്.