ശശി തരൂര്‍ വെറും ഗസ്റ്റ് ആര്‍ട്ടിസ്റ്റ്, രാഷ്ട്രീയ പക്വതയില്ല പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചു. തരൂര്‍ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാല്‍ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. ശശി തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നില്ല. ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ആഞ്ഞടിച്ചു. അതിനിടെ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു പ്രശ്നങ്ങള്‍ പാര്‍ട്ടിയ്ക്ക് അകത്ത് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു കഴിഞ്ഞതിനാല്‍, പാര്‍ട്ടി നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു