സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രൻ കസ്റ്റംസ് ഓഫീസിൽ ഹാജരായി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രൻ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത കുടുംബാംഗങ്ങൾക്ക് അസുഖമാണ് അതുകൊണ്ട് ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ല എന്നായിരുന്നു അരുൺ ബാലചന്ദ്രൻ അറിയിച്ചത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോയുടെ മൊഴിയെുക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായിരുന്നു കസ്റ്റംസ് നിലപാട്.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഭർത്താവിനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് അരുൺ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്ന് എം.ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുൺ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുൺ ബാലചന്ദ്രന്റെ മൊഴി നിർണായകമാവുന്നത്.