മീന്‍ലോറിയിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി കൊടുവള്ളിയില്‍ പിടിയില്‍; കൂട്ടാളി പുഴയില്‍ ചാടി രക്ഷപ്പെട്ടു
തലശ്ശേരി: മീന്‍വണ്ടിയില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി കാസര്‍കോട് ഉപ്പള സ്വദേശി കൊടുവള്ളിയില്‍ എക്സൈസിന്റെ പിടിയിലായി. ഉപ്പളയിലെ കെ. കിരണിനെ(26)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കൊടുവള്ളി പാലത്തിന് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് മീന്‍വണ്ടി തടഞ്ഞ് പരിശോധിച്ചപ്പോള്‍ മൂന്ന് പൊതികളിലാക്കി കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കിരണിനെ എക്സൈസ് പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന ഉപ്പള സ്വദേശി നവീന്‍ കൊടുവള്ളി പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു