സ്വർണക്കടത്തിലെ ഇടപെടൽ: ജനം ടിവി തലവൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനിലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.
സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്ന സുരേഷുമായി അനൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പരാമർശിച്ചിട്ടുള്ളത്.
സൂര്യാ ടിവിയിൽ ജോലി ചെയ്യുമ്പോൾ അന്ന് മന്ത്രിയായിരുന്ന കെ വി തോമസിനെതതിരെ വ്യാജരേഖ ചമച്ചെന്ന കേസിലും അനിൽ നമ്പ്യാർ പ്രതിയായിരുന്നു.