അടങ്ങാതെ കോവിഡ്. രാജ്യത്ത് ഒരു ദിവസം 75,760 പുതിയ കേസുകൾ, ഏറ്റവുമധികം പ്രതിദിന രോഗികൾ ഇന്ത്യയിൽ
ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് രോഗികളുടെ റെക്കോർഡ് ഇപ്പോൾ ഇന്ത്യയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,760 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33 ലക്ഷമായി ഉയർന്നു. 33,07,749 പേർക്കാണ് ആകെ രോഗം ബാധിച്ചത്. 1017 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 60,472 ആയി. തൊട്ട് മുകളിലുളള മെക്സിക്കോയിൽ 61,450 പേരാണ് ഇതുവരെ മരണമടഞ്ഞത്.രാജ്യത്തെ ഏറ്റവുമധികം കൊവിഡ് കേസുകളുളള സംസ്ഥാനങ്ങൾ മഹാരാഷ്ട്ര (7,18,711), തമിഴ്നാട് (3,97,261), ആന്ധ്രപ്രദേശ്(3,82,469), കർണാടക(3,00,000), ഉത്തർപ്രദേശ് (1,97,000). ഡൽഹിയിൽ ഓഗസ്റ്റ് മാസത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ദിനം ഇന്നലെയാണ് 1693. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,65,764 ആണ്. കൊവിഡ് രോഗം പിടിമുറുക്കിയ പഞ്ചാബിൽ മന്ത്രിമാരും 23 എംഎൽഎമാരും കൊവിഡ് പോസിറ്രീവായിട്ടുണ്ട്.