എക്സൈസിന്റെ സ്വർണവേട്ട: പിടിച്ചത് മൂന്നരക്കിലോ സ്വർണവും ആറുലക്ഷം രൂപയും, രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം മൂന്നരക്കിലോ സ്വർണവും ആറുലക്ഷം രൂപയും പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിലാണ് പൊളളാച്ചിയിൽ നിന്നും കടത്തി കൊണ്ട് വന്ന സ്വർണവും പണവും പിടികൂടിയത്. ആലത്തൂർ അഞ്ചു മൂർത്തി മംഗലം സ്വദേശികളായ സതീഷ്, ക്രിജേഷ് എന്നിവരെ സംഘം അറസ്റ്റുചെയ്തു. നടപടികൾ പൂർത്തിയാക്കി സ്വർണവും പണവും കസ്റ്റംസിന് കൈമാറി. ബിസ്കറ്റുകളുടെയും ആഭരണങ്ങളുടെയും രൂപത്തിലായിരുന്നു സ്വർണം.എക്സൈസ് ഇൻസ്പെക്ടർ സി പി.മധു, പ്രിവന്റീവ് ഓഫീസർ ജെ. ആർ.അജിത്, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.ആർക്കുവേണ്ടിയാണ് സ്വർണവും പണവും കടത്തിയെന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.