മുഖ്യമന്ത്രി പിണറായി രാജിവെക്കണം.
സ്പീക്ക് അപ്പ് കേരള സത്യാഗ്രഹം നടത്തി.
മുളിയാർ:മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണ്ണക്കള്ള ക്കടത്ത് കേസും, സർക്കാരിൻറ അഴിമതിയും,സെക്രട്ടറി യേറ്റിലെ തീപിടിത്തവും സി.ബി.ഐ അന്വേഷിക്കുക,പിണറായി വിജയൻ രാജിവെക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തിൻ്റെ നേതൃത്വത്തിൽ സ്പീക്ക് അപ് കേരള ഭാഗമായി വസതിയിൽ സത്യഗ്രഹം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബി.സി. കുമാരൻ ഉൽഘാടനംചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് മാധവൻ നമ്പ്യാർ, ബ്ലോക്ക് സെക്രട്ടറി വേണുകുമാർ മാസ്റ്റർ, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കുഞ്ഞിമല്ലം സംബന്ധിച്ചു.