വയോധികയെ കെട്ടിയിട്ട് കവർച്ച: അറസ്റ്റിലായ അയൽവാസി റിമാൻഡിൽ.
നീലേശ്വരം : തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി കെട്ടിയിട്ട് പതിനായിരം രൂപ കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ.
ചായ്യോം മുങ്ങത്തിന് സമീപം കൊടുവക്കുന്നിലെ എൻ.എസ്. ബിജു (30) വിനെയാണ് നീലേശ്വരം എസ്.ഐ. കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്.
അറുപത്തിയഞ്ച് വയസ്സുള്ള അമ്മാളുവമ്മയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബിജുവിനെ റിമാൻഡ് ചെയ്തു.