തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ക്ക്
ഉപാധികളോടെ പ്രവര്‍ത്തനാനുമതി
കാസർകോട് : കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട്, ശാരീരിക അകലം നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണെങ്കില്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു. മോട്ടോര്‍ ഡ്രൈവിംഗ് സ്കൂളുകളിലെ ലേണേഴ്സ് ലൈസന്‍സിനുള്ള ക്ലാസുകളും ഇപ്രകാരം നടത്താം. ഡ്രൈവിംഗ് സ്കൂളുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്.ടി.ഒ പരിശോധിക്കേണ്ടതും, ലംഘനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്. കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്നിക്ക്, ഐ.ടി.ഐ അധ്യാപകരെ നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷത വഹിച്ചു.ജില്ലാപോലീസ് മേധാവി ഡി ശില്പ,സബ്കളക്ടര്‍ അരുണ്‍ കെ വിജയന്,ഡി എം ഒ ഡോ എ വി രാംദാസ്,എഡിഎം എന്‍ ദേവീദാസ് ,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.