ഈ അഴിമതിക്ക് അവസാനമില്ലേ? അഴിമതിക്ക് റെക്കോർഡ് ഭേദിച്ച കാസർകോട് നഗരസഭ
തെരഞ്ഞെടുപ്പ് എത്തിനിൽക്കേ നടപ്പാക്കിയ ഗിമ്മിക്കുകളിലും നുരയുന്നത് അഴിമതിയുടെ ദുർഗന്ധം
വനിതകളെ കൈയിലെടുക്കാൻ നൽകിയ കോഴികളിലും ക്ളബ്ബുകൾക്ക് വിതരണം ചെയ്ത ക്രിക്കറ്റ് ബാറ്റിലും കയ്യിട്ടു വാരിയെന്നും ആരോപണം
കാസർകോട് :തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ജനങ്ങളെടെ കണ്ണിൽ പൊടിയിടാൻ പുറത്തെടുത്ത് ചെപ്പടിവിദ്യകളിലും കാസർഗോഡ് നഗരസഭ അധികൃതർ കയ്യിട്ടുവാരിയെന്ന് ആരോപണം. വനിതകൾക്ക് കോഴിയും ക്ലബ്ബുകൾക്ക് ക്രിക്കറ്റ് ബാറ്റുമണ് ഇത്തവണ നഗരസഭ സമ്മാനമായി നൽകിയത്.. നാലായിരത്തോളം കോഴികളെയാണ് നഗരസഭ കഴിഞ്ഞ ദിവസം വിതരണം ചെയ്തെങ്കിലും ഇതിലും കയ്യിട്ട് വരിയെന്നാണ് ആക്ഷേപം ഉയരുന്നത്. കോഴി ഒന്നിന് 120 രൂപയോളമാണ് നഗരസഭ ചിലവഴിച്ചത് . നാമമാത്രമായ കോഴികളെ വാർഡുകളിൽ വിതരണം ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഭൂരിഭാഗം കോഴികളും സ്വന്തക്കാർക്ക് മറിച്ച് നൽകിയെന്നാണ് ആരോപണം. നാലു വർഷം മുൻപ് മുട്ടക്കോഴികളെ വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു ജനങ്ങളിൽ നിന്നും പണം പിരിച്ച് ഒരു വിവാദ കൗൺസിലർ പണം മുക്കിയ സംഭവം പരക്കെ ചർച്ചയായിരുന്നു. . മാത്രമല്ല പാവങ്ങളുടെ വീട് പുനരുദ്ധാരണത്തിന് ( റിപ്പയറിങ്) നൽകിയ പണം ചില കൗൺസിലർമാർ വീതിച്ചെടുക്കുകെയും സ്വന്തം കുടുംബങ്ങൾക്ക് മാറ്റി കൊടുക്കുകയും ചെയ്തത് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി തട്ടിപ്പ് കണ്ടെത്തി കേസെടുക്കുകയും ചെയ്തിരുന്നു . ഭവനപുനരുദ്ധാരണപദ്ധതിയുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെയും കൗൺസിലർമാരുടെ ബന്ധുക്കളെയും തിരുകിക്കയറ്റിയും വലിയ അഴിമതിയും സ്വജനപക്ഷപാതവുമാണ്നഗരസഭ അധികൃതർ അന്ന് ചെയ്തത്.
ആദ്യം ഈ പദ്ധതിയില്‍ നഗരസഭയിലെ പാവങ്ങളായ 60 പേരെ ഉള്‍പെടുത്തിയുള്ള പട്ടികയാണ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിരുന്നത്. ഇവർക്കൊക്കെ സഹായധനം രേഖകളിൽ അനുവദിച്ചെങ്കിലും കൗൺസിലർമാരുടെ ബന്ധുക്കളയായ 19 പേരെ ഉൾപ്പെടുത്താൻ പിന്നീട് രേഖകളിൽ നിരവധി കൃത്രിമങ്ങൾ നടത്തി അർഹരായ പുറത്താക്കി കൗൺസിലർമാരുടെ ബന്ധുക്കളെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു . ഈ ക്രമക്കേടുകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ചെയർപേഴ്സൺ ഫാത്തിമ ഇബ്രാഹിമും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ കുമാരി നൈയുമുന്നീസയും ചേർന്നാണെന്ന ആരോപണം അന്ന് തന്നെ ഉയർന്നുവന്നതാണ് ..ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് നഗരസഭാ ചെയര്‍പേഴ്സണും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും വഴിവിട്ട കാര്യങ്ങള്‍ക്ക് നേടിയതെന്ന് നിരവധി കൗൺസിലർമാർ അന്ന് തന്നെ പത്രസമ്മേളനം വിളിച്ചു ആരോപണമുന്നയിച്ചിരുന്നു. ഭവന പുനരുദ്ധാരണ ലിസ്റ്റില്‍ ഉള്‍പെട്ട ചാലക്കുന്നിലെ ബീഫാത്വിമ എന്ന സ്ത്രീയുടെ പേരിലുള്ള ഡി ഡി അവര്‍ക്ക് നല്‍കാതെ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം കള്ള ഒപ്പിട്ട് വാങ്ങിയെന്നും ബീഫാത്വിമ തനിക്ക് ഡി ഡി വന്നിട്ടുണ്ടോയെന്ന് നഗരസഭയില്‍ അന്വേഷിച്ചപ്പോള്‍ ചെയര്‍പേഴ്സണ്‍ കൈമലര്‍ത്തി കാണിക്കുകയായിരുന്നു എന്നാണ് പരാതിക്കാർ വിജിലൻസിൽ പറഞ്ഞത്. പിന്നീട് കള്ള ഒപ്പിട്ട് വാങ്ങിച്ച ഡി ഡി വിജിലൻസ് അന്വേഷണം മുറുകിയപ്പോൾ അത്ഭുതകരമായി തന്നെ നഗരസഭയിൽ തിരിച്ചെത്തിയെങ്കിലും നാളിതുവരെ ഇത് ഏറ്റുവാങ്ങാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. കള്ള ഒപ്പിട്ട് ഡിഡി വാങ്ങിയ ആൾ പർദ്ദ ധരിച്ചിരുന്നുവെന്നും അവരുടെ മുഖം വ്യക്തമായിരുന്നില്ലെന്ന് അന്വേഷണത്തിനിടയിൽ വിജിലൻസിനോട് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.. എന്നാൽ ഡി ഡി തിരിച്ചെത്തിച്ചവരെ പോലീസ് മുറയിൽ ചോദ്യം ചെയ്താൽ കള്ളഒപ്പിട്ടവർ പുറത്തുവരുമെന്നാണ് ഇപ്പോൾ കൗൺസിലർമാർ അടക്കം പറയുന്നത്. സമാന രീതിയിൽ തന്നെയാണ് ഇപ്പോൾ കോഴി വിതരണം നടന്നിട്ടുള്ളതെന്നും പലതും ഭരണകക്ഷി കൗൺസിലർമാരുടെ ബന്ധുക്കളുടെ വീടുകളിൽ എത്തിച്ചേർന്നു എന്നാണ് ഇപ്പോൾ ആരോപണമാണ് ഉയർന്നു വരുന്നത്. ക്രിക്കറ്റ് ബാറ്റ് വിതരണത്തിലും തട്ടിപ്പ് തന്നെയാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. കാസർകോട് നഗരസഭ പരിധിയിൽ തന്നെയുള്ള മൗലവി, സ്പോർട്സ് ലൈൻ തുടങ്ങിയ നിരവധി പ്രസിദ്ധമായ സ്പോർട്സ് ഉപകരണങ്ങളുടെ മൊത്തക്കച്ചവടക്കാരുടെ സ്ഥാപനങ്ങൾ ഉള്ളപ്പോൾ രഹസ്യ നീക്കങ്ങളിലൂടെ കാഞ്ഞങ്ങാട്ട് നിന്നും കളി ഉപകരണങ്ങൾ വാങ്ങിച്ചതാണ് ആരോപണം ഉയരാൻ കാരണമായത്. രണ്ടു ലക്ഷം രൂപയോളം ചെലവിട്ടാണ് ക്രിക്കറ്റ് ബാറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിച്ചത്. തീരെ നിലവാരം കുറഞ്ഞതും ഒറ്റ കളിയിൽ പൊട്ടി നശിച്ചു പോകാൻ സാധ്യതയുള്ള ഈ ഉപകരണങ്ങൾക്ക് കാസർകോട് മാർക്കറ്റിൽ ലഭ്യമാകുമയിരുന്ന വിലയെക്കാളും 23% ഉയർന്ന വിലക്കുവാങ്ങിയന്നാണ് ആരോപണം . കാസർകോട് ക്രിക്കറ്റ് അസോസിയേഷൻ അഴിമതി വിവാദത്തിൽ ഉൾപ്പെട്ട ഭരണ പാർട്ടിയുടെ സ്വന്തക്കാരനായ ഒരു ലോക്കൽ നേതാവിൻറെ സുഹൃത്തിൻറെ കടയിൽ നിന്നാണ് ഉപകരണങ്ങൾ വാങ്ങിയാതന്ന സൂചനയാണ് പുറത്തുവരുന്നത്. ഈ ഇനത്തിൽ 46,000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും ആരോപണമുയരുനുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെയും കളി ഉപകരണങ്ങളും ജനങ്ങളെ പൊട്ടന്മാരാക്കി സ്വന്തക്കാർക്ക് വിതരണം ചെയ്യുന്നതിലൂടെ മറ്റൊരു അഴിമതിക്ക് സാഹചര്യം സൃഷ്ടിച്ചതിൽ മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾക്ക് കടുത്ത അമർഷം ഉണ്ട്. പാർട്ടിയെ മറികടന്നു ചിലർ നടത്തുന്ന ഇത്തരം കാര്യങ്ങൾ പാർട്ടിക്ക് ദോഷകരമായി മാറുകയാണെന്ന ചർച്ചയും സൈബർ ഇടങ്ങളിൽ തുടങ്ങിക്കഴിഞ്ഞു