സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുനൂർ കാന്തപുരം മംഗലത്ത് സ്വദേശി യൂസഫ് മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് മരണമാണ് യൂസഫിന്റേത്.
ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി, കോട്ടയ്ക്കൽ സ്വദേശി ഇയ്യത്തുട്ടി എന്നിവർ മലപ്പുറത്ത് മരിച്ചു. കണ്ണൂരിൽ കൂവപ്പാടി സ്വദേശി കോയ്യാത്തി അനന്തൻ ആണ് മരിച്ചത്. കാസർകോട് അജാനൂർ സ്വദേശി അബ്ദുള്ളയും കൊവിഡ് ബാധിച്ച് മരിച്ചു.
അബൂബക്കർ ഹാജിക്ക് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയില്‍ ഇരിക്കെയാണ് അനന്തന്റെ മരണം.