കാസര്‍കോട് മാസ്ക് ധരിക്കാത്ത 432 പേര്‍ക്കെതിരെ കേസ്
മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ആഗസ്റ്റ് 25 ന് 432 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 25062 ആയി.
അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനം: 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (4), കുമ്പള (5), കാസര്‍കോട് (7), വിദ്യാനഗര്‍ (5), ബദിയഡുക്ക (3), ബേഡകം (3), ആദൂര്‍ (2), മേല്‍പ്പറമ്പ (3), ബേക്കല്‍ (3), അമ്പലത്തറ (3), ഹോസ്ദുര്‍ഗ് (7), നീലേശ്വരം (4), ചന്തേര (3), ചീമേനി (3), ചിറ്റാരിക്കാല്‍ (4), വെള്ളരിക്കുണ്ട് (2), രാജപുരം (2) എന്നീ സ്റ്റേഷനുകളിലായി ആഗസ്റ്റ് 25 ന് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3998 ആയി. 5486 പേരെ അറസ്റ്റ് ചെയ്തു. 1333 വാഹനങ്ങള്‍ കസ്റ്റഡിലെടുത്തു.
ക്വാറന്റൈന് നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 877 പേരുടെ പേരില്‍ കേസെടുത്തു