സെക്രട്ടറിയറ്റിലെ തീപിടിത്തം : പ്രത്യേകസംഘം തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം : സെക്രട്ടറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി.സ്പെഷ്യൽ സെൽ എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊനറൻസിക് സംഘവും ഒപ്പമുണ്ട്. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ റിപ്പോർട്ട് നൽകും.
എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേകഅന്വേഷണ സംഘത്തെ ഇന്നലെതന്നെ സർക്കാർ നിയോഗിച്ചിരുന്നു. ഹെഡ്ക്വട്ടേഴ്സ് ഐജി പി വിജയൻ ദൈനംദിന മേൽനോട്ടം വഹിക്കും. തിപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ ഡോ.കൗശികിന്റെ നേതൃത്വത്തിലുള്ള സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
സെക്രട്ടറിയറ്റ് കെട്ടിടങ്ങളുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയറോട് മന്ത്രി ജി സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.