‘കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു’; ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നതെന്ന് എം.കെ മുനീർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തെ ‘ട്രോളി’ മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ. കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുനീർ വിമർശനവുമായി രംഗത്തെത്തിയത്. ഒരു തരി കൊണ്ട് തെളിവുകളും നശിപ്പിക്കാമെന്ന് വിചാരിക്കുന്നുവെങ്കിൽ ‘വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം’എന്ന വരികൾ ഓർത്ത് പോവുന്നുവെന്നും അദ്ദേഹം കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം’ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന’ പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ ‘വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം’എന്ന വരികൾ ഓർത്ത് പോവുന്നു.