ഭരണസിരാകേന്ദ്രത്തിലെ അഗ്നിബാധ , സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി പ്രതിപക്ഷനേതാവ് . ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടണമെന്ന് ആവശ്യം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി ചെന്നിത്തല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങൾ. ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനം. സെക്രട്ടേറിയറ്റ് ആരുടെയും തറവാട്ട് സ്വത്തല്ലെന്നും, ഈ തീപിടുത്തവും എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.