കാസർകോട് ജില്ലയില്‍ 99 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ , 103 പേര്‍ക്ക് നെഗറ്റീവ്
കാസർകോട് : ഇന്ന് ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 99 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5335 പേര്
വീടുകളില്‍ 4351 പേരും സ്ഥാപനങ്ങളില്‍ 984 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5335 പേരാണ്. പുതിയതായി 540 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1500 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 524 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 493 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 142 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
4193 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 513 പേര് വിദേശത്ത് നിന്നെത്തിയവരും 375 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3305 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3083 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 31 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
നീലേശ്വരം- 5
കയ്യൂര്‍ ചീമേനി-3
ചെമ്മനാട്- 22
ഉദുമ- 3
ബേഡഡുക്ക-1
കാസര്‍കോട്- 1
പള്ളിക്കര- 5
ചെങ്കള- 6
ബദിയഡുക്ക- 6
കാഞ്ഞങ്ങാട്- 19
കോടോംബേളൂര്‍- 6
കുമ്പള- 4
അജാനൂര്‍- 8
തൃക്കരിപ്പൂര്‍- 1
പുല്ലൂര്‍ പെരിയ- 1
ചെറുവത്തൂര്‍-1
കള്ളാര്‍-1
കുറ്റിക്കോല്‍-5
മധൂര്‍-1