സെക്രട്ടേറിയറ്റിൽ തീപിടുത്തം;ഫയലുകൾ കത്തി നശിച്ചു, ഗൂഢാലോചനയെന്ന് സംശയം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. അഗ്നിശമന സേന എത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വർണകടത്ത് കേസിൽ എൻ.ഐ.എയ്ക്കും ഇടിയ്ക്കും നൽകേണ്ട തെളിവുകൾ സൂക്ഷിക്കുന്നയിടത്താണ് അഗ്നിബാധയുണ്ടായിരിക്കുന്നത്.