പുല്ല് അരിയുന്നതിനിടെ ഷോക്കേറ്റ് വൃദ്ധ മരിച്ചു
കാലിക്കടവ് എച്ചികൊവ്വല് സ്വദേശിയായ
മുണ്ടയില്‍ കുഞ്ഞിപ്പാറു (75) ആണ് മരിച്ചത്
കാലിക്കടവ്: വീടിനടുത്തുള്ള പമ്പ് ഹൗസ് പരിസരത്ത് വെച്ചാണ് ഷോക്കേറ്റത്. അപകടം നടന്ന ഉടന്‍ പരിസര വാസികള്‍ ചേര്‍ന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
പരേതനായ ഇ കുഞ്ഞിരാമനാണ് ഭര്‍ത്താവ്. മക്കള്‍. സുകുമാരന്‍, രാഗിണി, പത്മിനി, ശ്രീജ. മരുമക്കള്‍. ശ്രീജ, കുഞ്ഞമ്പു, മധു, പുരുഷു.