തിരുവനന്തപുരം വിമാനത്താവളം; സ്വകാര്യവത്ക്കരണത്തിന് അടിയന്തര സ്റ്റേ അനുവദിക്കില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ ഹര്‍ജി നല്കിയ സംസ്ഥാന സര്‍ക്കാരിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. കേസില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് അടുത്ത മാസം 9നകം സര്‍ക്കാര്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. അടുത്ത മാസം 15ന് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.