കോണ്‍ഗ്രസിനെ നയിക്കാന്‍ യോഗ്യന്‍ രാഹുല്‍
സച്ചിന് പൈലറ്റ്
ന്യൂഡൽഹി : സമഗ്രമാറ്റമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ വരെ രംഗത്തെത്തുന്നതിനിടെ കോണ്‍ഗ്രസിനെ നയിക്കാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധി തന്നെയാണെന്ന് പ്രഖ്യാപിച്ച് സച്ചിന് പൈലറ്റ്.നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ 23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റായ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന് സോണിയാ ഗാന്ധിക്കും രാഹുലിനും ഒപ്പം നില്‍ക്കുന്നുവെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ് കാണാനാണ് ആഗ്രഹിക്കുന്നതെന്നും സച്ചിന് പൈലറ്റ് പറയുന്നു.ജനങ്ങളുടെയും പാര്ട്ടിയടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ശ്രീമതി ഗാന്ധിയും രാഹുലും കാണിച്ചു.ഇപ്പോള്‍ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ഒന്നിച്ചുനില്‍ക്കാനുള്ള സമയമാണ് നമ്മള് ഒന്നിച്ചു നില്ക്കുമ്പോള് നമ്മുടെ ഭാവി ശക്തമാണ്.മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റു പാര്‍ട്ടിയെ നയിക്കാന്‍ ആഗ്രഹിക്കുന്നു.സച്ചിന് ട്വീറ്റ് ചെയ്തു.