കൊച്ചിയില്‍ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര് അറസ്റ്റില്‍
കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ 14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രതികള്‍ മൂന്ന് പേരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. ഷാഹിദ്, ഫര്‍ഹാദ്, ഖാന്, ഫനീഫ എന്നിവരാണ് പിടിയിലായത്.
കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇവര്‍ കേരളം വിട്ടെന്നാണ് സൂചന.
കുട്ടിയെ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെ ലൈംഗികപീഡനത്തിന് ഇരയാക്കുകായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ലൈംഗികാക്രമണത്തിന് ഇരയാക്കിയത്.
കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരങ്ങള്‍ പുറത്ത് അറിയുന്നത്.