പ്രതിരോധത്തിന് കോവിഡ് ബ്രിഗേഡ്: ആദ്യ സംഘം കാസര്‍കോട്ടേക്ക് തിരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. ആദ്യസംഘം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തു.
കാസര്‍കോടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്