റവന്യൂ ഇന്‍സ്പെക്ടര്‍ക്ക്
കൊവിഡ്. കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം അടച്ചിട്ടു
നഗരത്തില്‍ കടുത്ത നിയന്ത്രണം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാര
ന് കോവിഡ് സ്ഥിരീകരിച്ചു.കാലിച്ചാനടുക്കം സ്വദേശിയായ റവന്യു ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച
ത്. നഗരസഭ ഓഫീസ് ഒരാഴ്ച അടച്ചിടും. ഇതേ തുടര്‍ന്ന്
മറ്റു ജീവനക്കാര്‍ക്ക് കൂടി കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ നഗരസഭാ ഓഫീസ് ഇനി തുറക്കുകയൂള്ളൂ. അതേസമയം കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്് നഗരത്തില്‍
കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നഗരത്തിലെ
അഞ്ചോളം വ്യാപാരികള്‍ക്ക് കഴിഞ്ഞദിവസം കോവിഡ്
സ്ഥിരീകരിച്ചു. അതീവ ഗുരുതര നിലയില്‍ കോട്ടച്ചേരിയിലെ വ്യാപാരി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വെന്റിലേറ്ററിലാണ്. ഹൊസ്ദുര്‍ഗിലെ ഇലക്ട്രിക്ക് ഷോപ്പ് ഉടമസ്ഥരായ
വ്യാപാരികള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരി
ച്ചു. നഗരത്തിലെ വ്യാപാരികള്‍ക്ക് പുറമേ തീരദേശ മേഖലയിലും കോവിഡ് വ്യാപനം ശക്തമാണ്. ജില്ലാശുപത്രി പരിസരത്തും ആരോഗ്യവകുപ്പ് കടുത്ത നിയ
ന്ത്രണം ഏര്‍പ്പെടുത്തിയിരു ന്നു. അതിനിടെ ഓണവിപണി
ലക്ഷ്യമിട്ടെത്തുന്ന വഴിയോരക്കച്ചവടം നോര്‍ത്ത് കോട്ടച്ചേ
രി മുതല്‍ വ്യാപരഭവന് വരെയുള്ള സ്ഥലത്ത് കര്‍ശനമായി നിരോധിക്കാന്‍ കാഞ്ഞങ്ങാട്നഗരസഭ തീരുമാനിച്ചു.
ഓണത്തിന് വഴിയോര കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്ന
വര് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി നഗരസഭ
യില്‍ അപേക്ഷ നല്‍കേണ്ടതും ഇത്തരം അപേക്ഷകര്‍
ക്ക് ആലാമിപള്ളി പുതിയ ബസ്റ്റാന്റില്സ്ഥലം
നല്‍കുകയും ചെയ്യുന്നതാണ്. അന്യദേശത്തുനിന്നും പുറമേനിന്നുമുള്ള പൂക്കച്ചവടം പൂര്‍ണമായി നിരോധിച്ചു. നാടൻ പൂവുകള്‍ പുതിയ ബസ്റ്റാന്റില്‍ അനുമതിയോടെ വില്‍ക്കാം ബസ് പാര്‍ക്കിംഗ്, വാഹന പാര്‍ക്കിംഗ്, പൂക്കച്ചവടം, വഴിയോര വ്യാപാരം തുടങ്ങി എല്ലാ മേഖലയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയായി നിജപ്പെടുത്തി. ബസുകളുടെ പാര്‍ക്കിംഗ് ഇ
നിമുതല്‍ പുതിയ ബസ്റ്റാന്റിലായിരിക്കും. ബസ്സ ുകള്‍ കോട്ടേച്ചരി ബസ്റ്റാന്റില്‍ ആളുകളെ ഇറക്കിയ ശേഷമാണ് പാര്‍ക്കിംഗ് കേന്ദ്രമായ പുതിയ ബസ്റ്റാന്റിലെത്തേണ്ടത്.