മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
റായ്ഗഡ്: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. പതിനെട്ടോളം പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ മുംബയിലെ ആശുപത്രിയിലേക്ക് മാറ്റിMaharashtra: Search & rescue operation by National Disaster Response Force (NDRF) underway at the spot where a building collapsed in Kajalpura area of Raigad district y’day. (Image source: NDRF)
As per Raigad District Collector, 2 deaths reported so far, 18 still feared trapped.pic.twitter.com/lYEc0DnhDW— ANI (@ANI)August 25, 2020ഇന്നലെ വൈകീട്ടോടെയാണ് റായ്ഗഡ് കാജല്‍പുരയിലെ അഞ്ചുനില കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ തകര്‍ന്നുവീണത്. 60 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് ടീമുകള്‍ സംഭവ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാഗ്ദ്ധാനം ചെയ്തു.The collapse of a building in Raigad, Maharashtra is very tragic. Have spoken to DG @NDRFHQto provide all possible assistance, teams are on the way and will be assisting with the rescue operations as soon as possible. Praying for everyone’s safety.— Amit Shah (@AmitShah)August 24, 2020