കാസർകോട് മുനിസിപ്പൽ ഓഫീസിൽ കോവിഡ് പടരുന്നു.
ഇതുവരെ അഞ്ചു ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു ,
പരസ്പരം പഴിചാരി ഭരണ സമിതിയും ഉദ്യോഗസ്ഥരും
കാസർകോട് :നാടെങ്ങും കോവിഡ് പടരുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നതിനിടയിൽ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന നഗരത്തിലെ നഗരസഭാ കാര്യാലയവും കോവിടിന്റെ അതിഭീതിയിൽ അമർന്നു.ഇതുവരെ പുലിക്കുന്നിലെ മുനിസിപ്പൽ ഓഫീസിൽ അഞ്ചു ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതായി സെക്രട്ടറി സമ്മതിച്ചു.ഇവരുമായി അടുത്തിടപഴകിയ 14 ജീവനക്കർ നിരീക്ഷണത്തിൽ പോയതായും സെക്രട്ടറി പറഞ്ഞു.
ജില്ലാകളക്ടറുടെ നിർദേശപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഓഫീസ് പ്രവർത്തനം തുടരുന്നത്.തദ്ദേശ ഭരണസ്ഥാപനമായതിനാൽ ഓഫീസ് അടച്ചിടുന്നത് ഉചിതമല്ല.ഇന്നും കഴിഞ്ഞ ദിവസവും ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.ഈ സുരക്ഷാ ക്രമീകരണങ്ങൾ ഇനിയും തുടരും.
അതേസമയം ഓഫീസ് ഭാഗത്തുനിന്നുള്ള ആവശ്യപ്രകാരമാണ് കാര്യാലയം അടച്ചുപൂട്ടാത്തതെന്ന ഭരണസമിതിയിലെ ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.ഇതിനോട് സെക്രട്ടറി പ്രതികരിച്ചില്ല.