മധൂർ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം പട്ള പാലത്തിന്റെ അടിയിൽ കണ്ടെത്തി.
കാസർകോട്: മധൂർ പുഴയിൽ ചാടിയ 35 കാരന്റെ മൃതദേഹം ഇന്ന് വൈകിട്ട് പട്ള പാലത്തിന്റെ അടിയിൽനിന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി.കര്ണാടകസ്വദേശിയായ വിനോദാണ് മരിച്ചത്.ഇന്നലെ വൈകിട്ട് മധൂർ പുഴക്കടവിലെ തോട്ടത്തിൽ പുല്ലരിഞ്ഞശേഷം ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികൾ പറഞ്ഞിരുന്നു.ഇത് പ്രകാരമാണ് നാട്ടുകാരും പോലീസും തിരച്ചിൽ തുടങ്ങിയത്.വിനോദ് സഞ്ചരിച്ച ബൈക്ക് മധൂർ പുഴയോരത്ത് നിന്ന് പോലീസ് കണ്ടെടുത്തു.അവിവാഹിതനായ വിനോദ് ബന്ധുവീട്ടിൽ താമസിചുവരികയായിരുന്നു.നിർമാണ തൊഴിലാളിയാണ്.