‘ഉള്ളിലാണ് ഓണം’ ആരോഗ്യവകുപ്പിന്റെ ബോധവത്ക്കരണ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
കാസർകോട് : ഓണക്കാലത്തു ജില്ലയില്‍ കോവിഡ് 1 ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ബോധവത്ക്കരണ {ഹസ്വ ചിത്രമായ ‘ഉള്ളിലാണ് ഓണം’ ജില്ലാ കളക്ടര്‍ ഡോ .ഡി സജിത്ത് ബാബു പ്രകാശനം ചെയ്തു. ഡിഎം ഒ ഡോ എ വി രാംദാസ്, മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് എന്നിവര്‍ സംബന്ധിച്ചു.